Anpin nadhane nee mathiye with lyrics & Download MP3
Anpin nadhane nee mathiye
Aasreyippan yogyan aayavane
Paadidum njan ennum ninakkay
Paarthidum njan nin thanalil
Aarppode njan en veettil ethidum
En paadukal ellam marannidum
Orthidumbol en paadham pongunne
Paarthidunne nin pon mukham kaanman
Bhakthar neethy prebhatham pole
Vilangidum nyayam madhyahnam pole
Thamassil udhikkum velichamay
Nerullorkkekum thalamurayay
Labhamayonnum ennunnille
Lokathil en yaathrayathil
Odunnu njan laakkilekku
Vaada kireedam praapichidan
nindha apamaanam pazhi dhushikal
Parvatha samamaay enne moodumbol
Aasreyikkum krooshin nadhane
Ninne nokky njan yaathra cheyyum
അൻപിൻ നാഥനെ നീ മതിയേ
ആശ്രയിപ്പാൻ യോഗ്യനായവനെ(2)
പാടിടും ഞാൻ എന്നും നിനക്കായ്
പാർത്തിടും ഞാൻ നിൻ തണലിൽ(2)
ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടും
എൻ പാടുകൾ എല്ലാം മറന്നിടും
ഓർത്തീടുമ്പോൾ എൻ പാദം പൊങ്ങുന്നേ
പാർത്തീടുന്നേ ആ പൊൻ ദിനം നാഥാ
ഭക്തർ നീതി പ്രഭാതം പോലെ
വിളങ്ങിടും ന്യായം മദ്ധ്യാഹന്നം പോലെ(2)
തമസ്സിൽ ഉദിക്കും വെളിച്ചമായി
നേരുള്ളോർക്കേകും തലമുറയായ്(2);- ആർ…
ലാഭമായൊന്നും എണ്ണുന്നില്ലേ
ലോകത്തിൽ എൻ യാത്രയതിൽ(2)
ഓടുന്നു ഞാൻ ലാക്കിലേക്ക്
വാടാകിരീടം പ്രാപിച്ചിടാൻ(2);- ആർ…
നിന്ദ അപമാനം പഴി ദുഷികൾ
പർവ്വതസമായെന്നെ മൂടുമ്പോൾ(2)
ആശ്രയിക്കും ക്രൂശിൻ നാഥനെ
നിന്നെ നോക്കി ഞാൻ യാത്ര ചെയ്യും(2);- ആർ…
യാഹിൽ ആശ്രയം വെച്ചിടുന്നോർ
സീയോൻ പർവ്വതം പോൽ നിലനിന്നിടും
ഉല്ലാസത്തിൻ ജയഘോഷങ്ങളാലെൻ
കൂടാരത്തെ മുറ്റും നിറച്ചിടുമേ;- ആർ…