Daivame ninaku sthothram padidum with lyrics & Download MP3
1 Daivame ninaku sthothram padidum
Orayiram sthuthikal njan karettidum
Santhapa kalathum santhosha kalathum
Eppozum ente navu nine vazthidum
2 Ninneyaringidathe poya pathayil
Neeyenne thedivanna snehamorkumpol
En navathengane mindathrunnidum
Sthothra yagamennum arppchedum njan
3 Enne anudinam vazi nadathanam
Vezatheyannu ninnadukalettidan
Aalambamayidum aathmave thannathal
Sthothra yagamennum arppchedum njan
4 Papacheliyil ninnu vendeduthenne
Parayam kristhanil sthirappeduthi ne
En navil thannu nee navya sangerthanam
Sthothra yagamennum arppchedum njan
5 En kannuneerellam thudachidunnu nee
Kanmanipole nityam kathidunnenne
Van krupayorkumpol ennullam thullunnu
Sthothra yagamennum arppchedum njan
1 ദൈവമേ നിനക്കു സ്തോത്രം പാടിടും
ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും
സന്താപകാലത്തും സന്തോഷകാലത്തും
എപ്പോഴും എന്റെ നാവു നിന്നെ വാഴ്ത്തുമേ
2 നിന്നെയറിഞ്ഞിടാതെ പോയ പാതയിൽ
നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾ
എൻനാവതെങ്ങനെ മിണ്ടാതിരുന്നിടും
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-
3 എന്നെയനുദിനം വഴി നടത്തണം
വീഴാതെയങ്ങു നിന്നടുക്കലെത്തിടാൻ
ആലംബമായിടും ആത്മാവെ തന്നതാൽ
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-
4 പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ
പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീ
എൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനം
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-
5 എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ
കൺമണിപോലെ നിത്യം കാത്തിടുന്നെന്നെ
വൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേ
സ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-