Daivathin paithal njan yeshuvin kude njan with lyrics & Download MP3
Daivathin paithal njan yeshuvin kude njan
Mevunnu mannithil modamay
Jevitham dhanyamai sankadam thernnupoy
Iee vidam ennum njan bhagyavan
1 Aakula velayileppozum thangidum
Aakayal vyakulamillini
Aasrayam nalkidumanpezum nechathil
Aaswasippikum than kaikalal
2 Jeevitha pathayilaridum bharathil
Bhethanakilla njan dhairymay
Nadanameshuve noki njan poyidum
Aanda ganangal padi njan
3 Uttaver kaividum nerathum marathe
Muttum than snehikum nishchayam
Ithra nal nadane snehichum sevichum
Mathramen nalukal theranam
4 Megathil vannidum priyanameshuve
Vegathil kanum njan thejassil
Mrithuvum dukavum nindaum thernnu ha
Nithymay vazum than kude njan
ദൈവത്തിൻ പൈതൽ ഞാൻ
യേശുവിൻ കൂടെ ഞാൻ
മേവുന്നു മന്നിതിൽ മോദമായ്
ജീവിതം ധന്യമായ് സങ്കടം തീർന്നുപോയ്
ഈ വിധം എന്നും ഞാൻ ഭാഗ്യവാൻ
ആകുലവേളയിലെപ്പോഴും താങ്ങിടും
ആകയാൽ വ്യാകുലമില്ലിനീം
ആശ്രയം നൽകിടുമൻപെഴും നെഞ്ചതിൽ
ആശ്വസിപ്പിക്കും തൻകൈകളാൽ;-
ജീവിതപാതയിലേറിടും ഭാരത്തിൽ
ഭീതനാകില്ല ഞാൻ ധൈര്യമായ്
നാഥാനാമേശുവെ നോക്കി ഞാൻ പോയിടും
ആനന്ദഗാനങ്ങൾ പാടി ഞാൻ;-
ഉറ്റവർ കൈവിടും നേരത്തും മാറാതെ
മുറ്റും താൻ സ്നേഹിക്കും നിശ്ചയം
ഇത്ര നൽനാഥനെ സ്നേഹിച്ചും സേവിച്ചും
മാത്രമെൻ നാളുകൾ തീരണം;-
മേഘത്തിൽ വന്നിടും പ്രിയനാമേശുവെ
വേഗത്തിൽ കാണും ഞാൻ തേജസ്സിൽ
മൃത്യുവും ദുഃഖവും നിന്ദയും തീർന്നു ഹാ!
നിത്യമായ് വാഴും തൻകൂടെ ഞാൻ;-