Ente daivam ariyaathe with lyrics

Ente daivam ariyaathe with lyrics

 

Ente daivam ariyaathe
Enikkonnum bhavikkayilla
Doshangalaalenna pareekshikkilla
Nanmakkaayellaam nalkidunnu

1 Kashtathakal perukidumpol
Enikkaashvaasam adhikam tharum
Manassalivullavanen manuvelan
Manam thakarnna enne saukhyamaakki

2 vishvaasathin parishodhana
vilayerum karthru savidhe
vijayam nalkeedumente jeevanaathan
vilakoduthu enne vaangiyathaal

3 maanavarkku neridaathoru
parishodhana tharikillavan
pareeksha varumennaalum neekkupokkum
nalkum naathanente nallidayan

എന്റെ ദൈവം അറിയാതെ
എനിക്കൊന്നും ഭവിക്കയില്ല
ദോഷങ്ങളാലെന്ന പരീക്ഷിക്കില്ല
നന്മയ്ക്കായെല്ലാം നൽകിടുന്നു

1 കഷ്ടതകൾ പെരുകിടുമ്പോൾ
എനിക്കാശ്വാസം അധികം തരും
മനസ്സലിവുള്ളവനെൻ മനുവേലൻ
മനം തകർന്ന എന്നെ സൗഖ്യമാക്കി;- എന്റെ…

2 വിശ്വാസത്തിൻ പരിശോധന
വിലയേറിടും കർത്തൃസവിധേ
വിജയം നൽകീടുമെന്റെ ജീവനാഥൻ
വിലകൊടുത്തു എന്നെ വാങ്ങിയതാൽ;- എന്റെ…

3 മാനവർക്കു നേരിടാത്തൊരു
പരിശോധന തരികില്ലവൻ
പരീക്ഷവരുമെന്നാലും നീക്കുപോക്കും
നൽകും നാഥനെന്റെ നല്ലിടയൻ;- എന്റെ.
..