Kandalum kalvariyil kurishil with lyrics & Download MP3
Kandalum kalvariyil kurishil shirassathum chanju paran
Kandiduka priyane ninakkay thoongidunnu monnanikalil
Shirassil mulmudi aninjavanay
Hrudhayam nindhayal thakarnnavanay
Vedanayal eattam valanjavanay
Than jeevane vediyunu swayam ninakky
Ulaka sthapanam muthal arukkappetta
Kalankamilla Daiva kunjaditha
Lokathin paapangal chumannu kondu
Vaaninum bhoovinum madhye thoongidunnu
samrudhiyay jeeva jalam tharuvan
Paneeya yaagamay theernnavanu
Kaippuneer dhahathinekidave
Ninakky avanayathum paanam cheythu
Than thirumeni thakarnnathinal
Thanka ninam chinthyathinal
Nin vilayallo nalkiyavan
Ninne swargeeya sampoornan aakkiduvam
കണ്ടാലും കാൽവറിയിൽ കുരിശിൽ ശിരസ്സതും ചാഞ്ഞു പരൻ
കണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളിൽ
ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്
ഹൃദയം നിന്ദയാൽ തകർന്നവനായ്
വേദനയാലേറ്റം വലഞ്ഞവനായ്
തൻ ജീവനെ വെടിയുന്നു സ്വയം നിനക്കായ്;–
ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട
കളങ്കമില്ല ദൈവകുഞ്ഞാടിതാ
ലോകത്തിൻ പാപങ്ങൾ ചുമന്നുകൊണ്ട്
വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു;-
സമൃദ്ധിയായ് ജീവജലം തരുവാൻ
പാനീയയാഗമായ്ത്തീർന്നു വന്ന്
കയ്പുനീർ ദാഹത്തിനേകീടവേ
നിനക്കായവനായതും പാനം ചെയ്തു;-
തൻതിരുമേനി തകർന്നതിനാൽ
തങ്കനിണം ചിന്തിയായതിനാൽ
നിൻവിലയല്ലോ നൽകിയവൻ
നിന്നെ സ്വർഗ്ഗീയ സമ്പൂർണ്ണനാക്കിടുവാൻ;-