Kanunnu njan yahil with lyrics & Download MP3
Kanunnu njan yahil
Enikasrayamayoru saswatha para 2
Susthira-manasan avanumen yahil
Asrayamveikukil anudinam nathan
Kathidumavane nal sosthathayode
Parthivanavan thiru karangalilennum (Kanunnu njan yahil)
Cheivathillavan nammal papathinothapol
Prethibhalam arulunnilakruthyangal genichum
vanami bhoovil ninnuyarnniripp athupol
paran daya bhaktharmel valiyathu thane
Vazhuthedathavanenne karangalil kathu
niruthum than mahimayil savidhathil nathan
kalankamatt ananda poornnathayode
bhavikatte mahathwam angavanennum amen
കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു ശാശ്വതപാറ 2
സുസ്ഥിര മാനസനേവനുമെൻ യാഹിൽ
ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും;- (കാണുന്നു ഞാൻ യാഹിൽ)
ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും
വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;- (കാണുന്നു ഞാൻ യാഹിൽ)
ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം;- (കാണുന്നു ഞാൻ യാഹിൽ)
വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ;- (കാണുന്നു ഞാൻ യാഹിൽ)