Krushathil anikalal with lyrics & Download MP3
Krushathil anikalal_(new) - /
ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേ
എൻ പാപം ഹനിപ്പാനല്ലോ
ജീവൻ വെടിഞ്ഞതും നീ
ആദാമിനാലിഹെ മർത്ത്യരിൽ വന്ന
ശാപത്തെ നീക്കിടുവാൻ
മേദിനി തന്നിൽ മർത്ത്യനായ് മേവി നീ
രക്തം ചൊരിഞ്ഞുവല്ലോ
നന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻ
തിന്മയിൽ പ്രതീകമായ്
തീർന്നതിനാലെ വന്നിഹ എന്റെ
കന്മഷ ഹാരിയായ് നീ (2)
എന്നെ നിനക്കായി തന്നീടുന്നു
മന്നനാം യേശുപരാ
മന്നിലെൻ കാലം തീരും വരെയും
നിന്നെ സ്തുതിച്ചീടും ഞാൻ (2)