Kunjattin thiru rekthathal njan with lyrics & Download MP3
Kunjattin thiru rekthathal njan shudhanay theernnu
Than chankile shudha rekthathal njan jayam paadium
Mahathwam Rekshaka sthuthy ninakkennum
CHettil ninnenne veendeduthathinal
Sthuthikkum ninne aayussin naalellam
Nandhiyodadi vanangum
Aarppodu ninne khoshikkum ee seeyon yaathrayil
Munpottu thanne odunnu en viruthinayi
Labhikkum nishchayam en viruthenikku
Shathrukkal aarume kondu pokayilla
Praapikkum annu njan raajan kayyil ninnum
Dhoothanmarude madhyathil
En bhagya kaalam orkkumbol en ullam thulunnu
Ee loka sugham thalli njanaa bhagyam kandappol
Nithyamam raajyathil annu njan paadidum
Raajan mugham kandu ennum njan khoshikkum
Rekthathin phalamay vaazhume swargathil
Kodi kodi yugangalayi
Manoharamam seeyonil njan vegam chernnidum
En kleshamake neengippom avide ethumbol
Nithyamam santhosham praapikkum annu njan
En shthruvinathu eduppan paadilla
aanandham koodidum saanandham paadidum
Shreeyeshu raajan munpake
കുഞ്ഞാട്ടിൻ തിരുരക്തത്തിൽ ഞാൻ ശുദ്ധനായ്തീർന്നു
തൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും(2)
മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽ
സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ
നാളെല്ലാം നന്ദിയോടടിവണങ്ങും;-
ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ
മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി(2)
ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക്
ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നു
ദൂതന്മാരുടെ മദ്ധ്യത്തിൽ;-
എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തൂള്ളുന്നു
ഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ(2)
നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തിൽ
കോടികോടി യുഗങ്ങളായി;-
മനോഹരമാം സീയോനിൽ ഞാൻ വേഗം ചേർന്നിടും
എൻക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോൾ(2)
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ
എൻശത്രുവിന്നത് എടുപ്പാൻ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശു രാജൻ മുമ്പാകെ;-