Manamuruki karayunnore with lyrics & Download MP3
Manamuruki karayunnore
karunamayan Eesho Naadhan
Sughamaakkyiya kadhakal kelkkan
Aashippode kaathortheedu
Manamuruki…
Andhanmar kaanunnu badhiranmar kelkkunnu
Adharangal nireyunnu sthuthikalumay – hoy
Dushtathmavozhiyunnu thalar vaatham maarunnu
Aathmavin chaithanyam ozhukumbol – hoy
Manamuruki…
Vaidyanmar kai vitta maaratha rogathal
Alayum manassodoruval itha
Thaathante kaarunyam thedanay ethunnu
Rekthasraavam sughamaakkan
Aayirangal thingumbol pinnil ninnum
Yeshuvin vasthranjanathil sparshichaval
Sahkthi labhichennarivayi Rekshakan udane aaranju
Aaranenne thottathu shanthikkay
Thruppadathil veenudane sathyam eattu paranjappol
Viswasathin phalam ennavan aruli
Thiru manassaliyumbol manamozhukunnu
Arikil anayam duritham akattiduvan
Manamuruki…
Thannomal kunjinte van rogam neekkanay
Mishiha vegam etheedan paadangal vandichu
Daanangal yaajichu oruvan kenu sannidhiyil
Sevakanmar panju vannoru doothumayappol
Vaikiyallo nin makal paralokam pooki
Karthavudane arulunnu bheethi asesham paadilla
Viswasathal jeevan nedum aval
Veettil chenna baalikaye thrikkayyale unarthunnu
Maranathinmel vijayam nediyavan
Ee anubhavam iniyum nammil vannal
Kaniyum Nadhan thiru krupa ozhuki varum
Manamuruki…
മനമുരുകി കരയുന്നോരെ
കരുണാമയന്‍ ഈശോനാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാന്‍
ആശിപ്പോരെ കാതോര്‍ത്തീടൂ
മനമുരുകി…
അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു
അധരങ്ങള്‍ വിടരുന്നു സ്തുതികളുമായ്-ഹോയ്
ദുഷ്ടാത്മാവൊഴിയുന്നു തളര്‍വാതം മാറുന്നു
ആത്മാവിന്‍ ചൈതന്യം ഒഴുകുമ്പോള്‍-ഹോയ്
മനമുരുകി…
വൈദ്യന്മാര്‍ കൈവിട്ടാല്‍ മാറാത്ത രോഗത്താല്‍
അലയും മനസ്സോടൊരുവളിതാ
താതന്‍റെ കാരുണ്യം നേടാനായ് എത്തുന്നു
രക്തസ്രാവം സുഖമാക്കാന്‍
ആയിരങ്ങള്‍ തിങ്ങുമ്പോള്‍ പിന്നില്‍ നിന്നും
യേശുവിന്‍ വസ്ത്രാഞ്ജലത്തില്‍ സ്പര്‍ശിച്ചവള്‍
ശക്തി ലഭിച്ചെന്നറിവായി രക്ഷകനുടനെ ആരാഞ്ഞു
ആരാണെന്നെ തൊട്ടതു ശാന്തിക്കായ്
തൃപ്പാദത്തില്‍ വീണുടനെ ശബ്ദം ഏറ്റു പറഞ്ഞപ്പോള്‍
വിശ്വാസത്തിന്‍ ഫലം എന്നവനരുളി
തിരുമനസലിയുമ്പോള്‍ വരമൊഴുകുന്നു
അരികില്‍ അണയാം ദുരിതമകറ്റിടുവാന്‍
മനമുരുകി…
തന്നോമല്‍ കുഞ്ഞിന്‍റെ വൻ രോഗം തീര്‍ക്കാനായ്
മിശിഹാ വേഗം എത്തീടാന്‍ പാദങ്ങള്‍ വന്ദിച്ചു
ദാനങ്ങള്‍ യാചിച്ചു ഒരുവന്‍ കേണു സന്നിധിയില്‍
സേവകന്മാര്‍ പാഞ്ഞുവന്നൊരു ദൂതുമായപ്പോള്‍
വൈകിയല്ലോ നിന്‍ മകള്‍ പരലോകം പൂകി
കര്‍ത്താവുടനെ അരുളുന്നു ഭീതി അശേഷം പാടില്ല
വിശ്വാസത്താല്‍ ജീവന്‍ നേടുമവള്‍
വീട്ടില്‍ ചെന്നാ ബാലികയെ തൃക്കൈയ്യാലെ ഉണര്‍ത്തുന്നു
മരണത്തിന്മേല്‍ വിജയം നേടിയവന്‍
ഈ അനുഭവമിനിയും നമ്മില്‍ വന്നാല്‍
കനിയും നാഥന്‍ തവകൃപ ഒഴുകിവരും
മനമുരുകി…