Njan engane mindathirikkum with lyrics & Download MP3
Njan engane mindathirikkum
Njan engane paadathirikkum
Sthothram engane parayathirikkum
Njan engane sthuthikkathirikkum
Ente paapangal mochichathorthal
Ente rogangal maattiyathorthal
Enne nadathiya vazhikale orthal
Enne uyarthiya vidhangale orthal
Ini engane mindathirikkum
Ini engane paadathirikkum
Sthothram engane parayathirikkum
Ini engane sthuthikkathirikkum
Orikklaum uyarukayillennu shathru
Parasyamay palavuru paranju -Orikklaum…
Ullam thakarnnu karanjappol
En prana nadhan maarodu cherthenne thangy -Ullam…
(Ini engane…)
Andhayanennu arinju annalil
Aashreyamillathe karanju -Andhayanennu…
Bandhangal ennu karuthiyor pirinju
Yeshuvo en swanthamayi -Bandhangal…
(Ini engane…)
Enikkoru jeevitham nalkiya nadha
Aaradhikkum anthyam vareyum -Enikkoru…
Vaagdhatham oronnum ennullil thannenne
Veezhathe nirthiya nadha -Vaagdhatham…
(Njan engane…)
ഞാൻ എങ്ങനെ മിണ്ടാതിരിക്കും
ഞാൻ എങ്ങനെ പാടാതിരിക്കും
സ്തോത്രം എങ്ങനെ പറയാതിരിക്കും
ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും
എന്റെ പാപങ്ങൾ മോചിച്ചതോർത്താൽ
എന്റെ രോഗങ്ങൾ മാറ്റിയതോർത്താൽ
എന്നെ നടത്തിയ വഴികളെ ഓർത്താൽ
എന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽ
ഇനിഎങ്ങനെ മിണ്ടാതിരിക്കും
ഇനി എങ്ങനെ പാടാതിരിക്കും
സ്തോത്രം എങ്ങനെ പറയാതിരിക്കും
ഇനി എങ്ങനെ സ്തുതിക്കാതിരിക്കും
ഒരിക്കലും ഉയരുകയില്ലെന്നു ശത്രു
പരസ്യമായി പലവുരു പറഞ്ഞു -ഒരിക്കലും…
ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾ
എൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി -ഉള്ളം…
(ഇനിഎങ്ങനെ…)
അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ
ആശ്രയമില്ലാതെ കരഞ്ഞു -അനാഥനാണെന്നു…
ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു
യേശുവോ എൻ സ്വന്തമായി -ബന്ധങ്ങളെന്നു…
(ഇനിഎങ്ങനെ…)
എനിക്കൊരു ജീവിതം നല്കിയ നാഥാ
ആരാധിക്കും അന്ത്യം വരെയും -എനിക്കൊരു…
വാഗ്ദത്തം ഓരോന്നും എന്നുള്ളിൽ തന്നെന്നെ
വീഴാതെ നിർത്തിയ നാഥാ -വാഗ്ദത്തം…
(ഞാൻ എങ്ങനെ…)