Paathalame maraname ninnude jayamevide with lyrics & Download MP3
Paathalame maraname ninnude jayamevide
Kunjattin ninam kotta than bhaktharkku
Samharakan kadannu poy
Jayathin khosham ullasa khosham
Bhaktharin koodarathil ennum puthu geetham
Mahathwa raajanay senayin veeranay
Abhayan than avarkkennume
Bheekaramam chenkadalum misrayeem sainya nirayum
Bheeshaniyay munpum pinpum bheethyppeduthidumbol
Shaktharaya raajakkalam seehonum ogum vannal
Shanka venda bheethy venda shakthan nin naayakan than
Agni ninne dhahippikkilla nadhi ninmel kaviyukilla
Agni athil naalaman than aazhimel nada mondon than
Koorirul paathayil nee ndanannal velichamay avan ninakku
Koottinu varum than kolum vadiyum koodennum aaswasamay
Bhoomiyum paniyum azhinju pokum nilanilkkum than vachanam
Maranam maarum naam vaazhum jeevanil than koode yugayugamay
പാതാളമെ മരണമെ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക്
സംഹാരകൻ കടന്നുപോയ്
ജയത്തിൻ ഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമെ
ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ ;- ജയ…
ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ
ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ;- ജയ…
അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല
അഗ്നിയതിൽ നാലാമൻ താൻ ആഴിമേൽ നടകൊണ്ടോൻ താൻ;- ജയ…
കൂരിരുൾ പാതയിൽ നീ നടന്നാൽ വെളിച്ചമായവൻ നിനക്കു
കൂട്ടിനുവരും തൻ കോലും വടിയും കൂടെന്നും ആശ്വാസമായ്;- ജയ…
ഭൂമിയും പണിയും അഴിഞ്ഞുപോകും നിലനിൽക്കും തൻവചനം
മരണം മാറും നാം വാഴും ജീവനിൽ തൻകൂടെ യുഗായുഗമായ്;- ജയ…