Prethyasayeridunne ente priyanumayulla with lyrics & Download MP3

Prethyasayeridunne ente priyanumayulla with lyrics & Download MP3

 

Prethyasayeridunne ente priyanumayulla
Vasathe orthidumpol prethyasa eridunne

1 Lokathin mayayil njan muzhuki
Papathil mevidumpol thathananne vilicha
Snehathe orthidumpol – Lokathin…
Lokam veruthu moksha maargathilodiduvan
Aa divya snehamenne nirbendhikunnathinal -Lokam…
Prethyasayeridunne…

2 Pinpilullathine njan-marannu
Mumpilullathinaittanju kondu laakilekodidunnu -Pinpilullathine…
Paril palavidhamam padukal erideelum
Padam patharidathe pathayil poyidumen -Paril…
Prethyasayeridunne…

3 Kudaramam bhavanam azhinjal kaipani allaltha
Nithya bhavanamenikyaay orukidunnu -Kudaramam…
Muthumanikalale nirmmithamam purathil
Karthanodothu modhal vasam cheyunnathorthal -Muthumanikalale…
Prethyasayeridunne…

4 Rakalam illavide nithyam kunjadathin vilakai
Vilasidunna saubhagya pattanathil -Rakalam…
Vegam njan chernnidume aa navya gehamathil
Nithya yugangal modhal shudharodothu vazhan -Vegam…
Prethyasayeridunne…

5 Ha Enthu bhagyamith ente maanasam modhathal
Pongedunne priya ninnodu chernniduvan -Ha Enthu…
Kankal kothichidunne kandhane kandu njanum
Thannanurooupanai nithyavum vaaniduvaan -Kankal…
Prethyasayeridunne…

പ്രത്യാശയേറിടുന്നേ എന്റെ പ്രിയനുമായുള്ള
വാസത്തെ ഓർത്തിടുമ്പോൾ പ്രത്യാശയേറിടുന്നേ

1 ലോകത്തിൻ മായയിൽ ഞാൻ മുഴുകി
പാപത്തിൽ മേവിടുമ്പോൾ താതനെന്നെ വിളിച്ച
സ്നേഹത്തെ ഓർത്തിടുമ്പോൾ -ലോകത്തിൻ…
ലോകം വെറുത്തു മോക്ഷമാർഗ്ഗത്തിൽ ഓടിടുവാൻ
ആ ദിവ്യ സ്നേഹമെന്നെ നിർബന്ധിക്കുന്നതിനാൽ -ലോകം…
പ്രത്യാശയേറിടുന്നേ…

2 പിൻപിലുള്ളതിനെ ഞാൻ-മറന്നു
മുൻപിലുള്ള-തിനായിട്ടാഞ്ഞു കൊണ്ട് ലാക്കിലേക്കോടിടുന്നേ -പിൻപിലുള്ള…
പാരിൽ പലവിധമാം പാടുകൾ ഏറിടിലും
പാദം പതറിടാതെ പാതയിൽ പോയിടുമേ -പാദം പതറിടാതെ…
പ്രത്യാശയേറിടുന്നേ…

3 കൂടാരമാം ഭവനം അഴിഞ്ഞാൽ കൈപ്പണിയല്ലാത്ത
നിത്യഭവനമെനിക്കായ് ഒരുക്കീടുന്നു -കൂടാരമാം…
മുത്തുമണികളാലെ നിർമ്മിതമാം പുരത്തിൽ
കർത്തനോടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ -മുത്തു…
പ്രത്യാശയേറിടുന്നേ…

4 രാക്കാലം ഇല്ലവിടെ നിത്യം കുഞ്ഞാടതിൻ വിളക്കായി
വിലസിടുന്ന സൗഭാഗ്യ പട്ടണത്തിൽ -രാക്കാലം…
വേഗം ഞാൻ ചേർന്നിടുമേ ആ നവ്യഗേഹമതിൽ
നിത്യയുഗങ്ങൾ മോദാൽ ശുദ്ധരോടൊത്തു വാഴാൻ -വേഗം…
പ്രത്യാശയേറിടുന്നേ…

5 ഹാ എന്തു ഭാഗ്യമിത് എന്റെ മാനസം മോദത്താൽ
പൊങ്ങിടുന്നേ പ്രിയാ നിന്നോടു ചേർന്നിടുവാൻ -ഹാ എന്തു…
കൺകൾ കൊതിച്ചിടുന്നേ കാന്തനെ കണ്ടു ഞാനും
തന്നനു-രൂപനായി നിത്യവും വാണിടുവാൻ -കൺകൾ…
പ്രത്യാശയേറിടുന്നേ…

Download MP3