Sathya nayaka mukthy dhayaka with lyrics & Download MP3
Sathya nayaka mukthy dhayaka
Pulthozhuthin pulakamaya
Sneha dhayaka srreyeshu nayaka
Kalvariyil poothulanja raktha pushpame
Kaalathinte kavithayaya kanaka tharame
Ninnoli kandunarnnidatha kannu kannano
Ninte keerthy kettidatha kaathu kaathano
Anweshichal kandethidum punya theerthame
Sagarathin thirayethennu karmakandame
Nin kadha kettalinjidatha manam manamano
Ninte raajyam vannu cherum pulary ennano
സത്യനായകാ മുക്തി ദായകാ
പുല്‍ തൊഴുത്തിന്‍ പുളകമായ
സ്നേഹ ഗായകാശ്രീ യേശുനായകാ (സത്യ നായകാ..)
കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
കാലത്തിന്‍റെ കവിതയായ കനകതാരമേ
നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ..)
അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ
നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (സത്യ നായക…)
This is excellent
വികാരനിർഭരമായ വരികൾ…