Sathyathinte paathayil snehathin kodiyumai with lyrics & Download MP3
Sathyathinte paathayil snehathin kodiyumai
sakshikal samuhame munneridam
1 Ekanaathan yeshuvin jethakale
ekalmavil belam dharikuveen
shutharakuveen-shaktharakuveen
goranaya shathruvodu poraduveen
2 Aalmavin sarvayudhangal naam dharikenam
visvasamam paricha endhenam
araku sathyavum neethi kavachavum
rekshayin sirastravum aninjorungenam
3 Thinmakal namuku neridendathundu naam
nanmakalal jayam varikenam
paapathodu naam poradanam
prana thyagatholam ethirthu nilkenam
4 Shathruvodethirkuvan jayam neduvaan
aalmavin shakthi sambharikuvan
upavasikenam- prarthikenam
idavidathe sthothrathil jagarikenam
സത്യത്തിന്‍റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായ്
സാക്ഷികൾ സമൂഹമേ മുന്നേറിടാം
1 ഏകനാഥൻ യേശുവിൻ ജേതാക്കളെ
ഏകാത്മാവിൻ ബലം ധരിക്കുവിൻ
ശുദ്ധരാകുവിൻ ശക്തരാകുവിൻ
ഘോരനായ ശത്രുവോടു പോരാടുവിൻ;-
2 ആത്മാവിൻ സർവ്വായുധങ്ങൾ നാം ധരിക്കണം
വിശ്വസമാം പരിച ഏന്തണം
അരയ്ക്കു സത്യവും നീതി കവചവും
രക്ഷയിൻ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം;-
3 തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടു നാം
നന്മകളാൽ ജയം വരിക്കേണം
പാപത്തോടു നാം പോരാടണം
പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം;-
4 ശത്രുവോടെതിർക്കുവാൻ ജയം നേടുവാൻ
ആത്മാവിൻശക്തി സംഭരിക്കുവാൻ
ഉപവസിക്കണം പ്രാർത്ഥിക്കണം
ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം;-