>h2>Seeyon sanchaari njan with lyrics
[/thaudio]
Seeyon sanchaari najan Yeshuvil chaari najaan
Pokunnu kurishinte paathayil
1) Moksha’yatrayanithe njan nadappathe!
Kazhchayaleyalla visvasathaleyam
Vezhchakal thazhchakal vanidum velayil
Rakshaken kaikalil thangidum;-
2) Lokhamethum yogyam allenikkathaal
Shokamilla bhagyam undu Krishtuvil
Naadhanu mulmudi nalkiya lokhame!
Nee tharum peranikkendinnai;-
3) Saakshikal samuham ente chuttilum
Nilkunnaayirangal aakayaale njan
Bharavum papavum vittu njan oduma
Neravum Yeshuve nokkidum;-
4) Enne nedunna santhosha’morthathal
Ninnakal sahichu maricha Nadhane
Dhyanichum manichum sevichum pokayil
Ksheenamen’dhannarikkilla njan;-
5) Bala shiksha nalkum ennappanenkilum
Chelezhum than sneham kuranjupoyida
Nanmaye than karam nalkununnishanil
Enmanam visramam nedeedum;-
സീയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ
1) മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും;-
2) ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ
നാഥനു മുൾമുടി നൽകിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്;-
3) സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും
നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ
ഭാരവും പാപവും വിട്ടു ഞാനോടുമാ
ന്നേരവും യേശുവെ നോക്കിടും;-
4) എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ;-
5) ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ
നന്മയേ തൻകരം നൽകുമെന്നീശനിൽ
എന്മനം വിശ്രമം നേടിടും