Sthuthippin sthuthippin Yahin with lyrics & Download MP3
സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ
സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ
തപ്പിനോടും നൃത്തത്തോടും കിന്നരത്താടും
ഉച്ചനാദമുള്ള കൈത്താളത്തോടും
തപ്പിനോടും നൃത്തത്തോടും കിന്നരത്താടും
ഉച്ചനാദമുള്ള കൈത്താളത്തോടും
സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ
അഖില ചരാചര സൃഷ്ടികൾക്കുടയോൻ
അവൻ മേയ്ക്കും ആടുകൾ നാം
അഖില ചരാചര സൃഷ്ടികൾക്കുടയോൻ
അവൻ മേയ്ക്കും ആടുകൾ നാം
സർവ്വശക്തികൾക്കും മീതെ അധിപതിയായോനെ
നിരന്തരം സ്തുതിച്ചിടുവിൻ;-
സർവ്വശക്തികൾക്കും മീതെ അധിപതിയായോനെ
നിരന്തരം സ്തുതിച്ചിടുവിൻ;-
സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ
അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽ
അവനെന്തു പകരം നൽകും?
അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽ
അവനെന്തു പകരം നൽകും?
പൂർണ്ണമനസ്സോടും ആത്മാവിൻ അമിതബലത്തോടും
അവനെ നാം സ്തുതിച്ചിടേണം;-