Sthuthippin sthuthippin Yesu Devane with lyrics

Sthuthippin sthuthippin Yesu Devane with lyrics

 

Sthuthippin sthuthippin
Yesudhevane Halleluyah paadi
Sthuthippin Sthuthippin Yesudevane
Sthuthippin lokathin paapathey neekkuvaan
Adhipanai vanna Daiva kunjadine

Karuna niranja kannullonavan
than janathin karechil
Karalalinju kelkum kaathullon
Loka paapachumadine
Shirassukondu chumannozhippathinu
Kuriseduthu golgothaavil poyone

Marichavaril ninnadhyam janichaven
Bhumirajakkenmare
Bharichu vazhumeka naayakan namme
Snehichaven thiru chorayil
Kazhuki nammeyellam shudhi
karichu visvastha sakshiye ninachu

Halleluyah padi sthuthippin Yeshuve
Yeshu namathinu jayam
Allalellam avan akale kalayume
Yesuraajavinosanna
Nallavanam Yeshurajan varum sarva
Vallabha Yeshuve vegam varename

സ്തുതിപ്പിൻ സ്തുതിപ്പിൻ
യേശുദേവനെ ഹല്ലേലുയ്യാ പാടി
സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-
ധിപനായ് വന്ന ദൈവകുഞ്ഞാടിനെ

കരുണ നിറഞ്ഞ കണ്ണുള്ളോനവൻ
തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ
ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു
കുരിശെടുത്തു
ഗോൽഗോത്താവിൽ പോയോനെ;-

മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ
ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകൻ നമ്മെ
സ്നേഹിച്ചവൻ തിരുച്ചോരയിൽ
കഴുകി നമ്മെയെല്ലാം ശുദ്ധീ
കരിച്ച വിശ്വസ്തസാക്ഷിയെ നിനച്ചു;-

ഹല്ലേലുയ്യാ പാടി സ്തുതിപ്പിനേശുവേ
യേശുനാമത്തിനു ജയം
അല്ലലെല്ലാമവനകലെ കളയുമേ
യേശുരാജാവിന്നോശന്ന
നല്ലവനാം യേശുരാജൻ വരും സർവ്വ
വല്ലഭാ യേശുവേ വേഗം വരേണമേ

Comment

  1. Please pray for me and my family

Comments are closed.