Swarga nattil en priyan with lyrics
Swarga nattil en priyan theerthidum
Swantha veettil chaernniduvaan
Mama’kandhane onnu kaanuvaan
Manam kaathu paarthidunnu
1 Maru bhoomiyil thalharaathe njan
Maruvunnu nin krupayaal
Oru naalum nee piriyaathenne
Karuthunnu’kanmanipol
2 Nalla naadhane ninakkayi njan
Velaa cheyyum andhyam vare
Allal theernnu nin savidhe’varaa
thilla paaril vishrhamavum
3 Karthru kaahalam vaanil’kelkkuvaan
Kalamaayille priyane
Aashayerunne ninne kaanuvaan
Amen Yeshuve varane
സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർന്നിടുവാൻ
മമ കാന്തനെ ഒന്നു കാണുവാൻ
മനം കാത്തു പാർത്തിടുന്നു
1 മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ (2)
2 നല്ല നാഥനേ! നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാ-
തില്ല പാരിൽ വിശ്രമവും
3 കർത്തൃകാഹളം വാനിൽ കേൾക്കുവാൻ
കാലമായില്ലേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ
Please pray for me to get well from my sickness and get my RN too