Varuveen ee nalla samayam with lyrics Download MP3
Varuveen ee nalla samayam vruthavakathe
ninne yeshu vilichidunnu (2)
1 Vazhvin nalellam vin’nalai
Bharathode nee kazhickukayo
Vannudan paadam thedidukil
Vinnathil ninne cherthidume;-
2 Ulakam maya azhakum samam
Athu nampathe mayakum ninne
Maranam’orunaal vannidume
Marakathe nin rekshakane;-
3 Theeratha papam vyathiyeyum
Maratha ella belaheenavum
Ghora kurisil chumannu ninne
Saukyamaki than adippinaral;-
4 Sathya vachanam kettu nee vaa
Nithya jeevan ninakkee’kidume
Nin perum jeeva pusthakathil
Unmayai innu ezhuthiedume;-
വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചിടുന്നു(2)
1 വാഴ്വിൻ നാളെല്ലാം വിൺനാളായ്
ഭാരത്തോടെ നീ കഴിക്കുകയോ
വന്നുടെൻ പാദം തേടിടുകിൽ
വിണ്ണതിൽ നിന്നെ ചേർത്തിടുമേ;- വരു…
2 ഉലകം മായ അഴകു സമം
അതു നമ്പാതെ മയക്കും നിന്നെ
മരണമൊരുനാൾ വന്നീടുമേ
മറക്കാതെ നിൻ രക്ഷകനേ;- വരു…
3 തീരാത്ത പാപം വ്യധിയേയും
മാറാത്ത എല്ലാ ബലഹീനവും
ഘോര കുരുശിൽ ചുമന്നു നിന്നെ
സൗഖ്യമാക്കി തൻ അടിപ്പിണരാൽ;- വരു…
4 സത്യവചനം കേട്ടു നീവാ
നിത്യ ജീവൻ നിനക്കേകിടുമേ
നിൻ പേരും ജീവ പുസ്തകത്തിൽ
ഉണ്മയായ് ഇന്നു എഴുതീടിമേ;- വരു…