Vazhum njan en rakshithaavin koodeyeppozhum with lyrics & Download MP3

Vazhum njan en rakshithaavin koodeyeppozhum with lyrics & Download MP3

Vazhum njan en rakshithaavin koodeyeppozhum
Than krupayil aasrayikkum ella nalum najaan
Padum najanennum ente priyanae

1 Ente priyen vaanil ninnezhunnealleedunna
Maattoli najan kettidunnu nattilengume
Kshamam bhukambam athinarambam

2 Kshaamathalli-kshoni engum ksheena-makumbol
Enikkethi-daatha nikshepa-mundente priyanil
Enne pottidum ente rakshakan

3 Innale-kkalinnu najanen priyen nadino-
Dettam aduthaayathenikke ethra anendham
Ente priyane onnu kaanuvan

4 Eee varidhiyil van thirayin thallalettu najaan
Mungidathe priyanente bottil-undallo
Gaanam padi en nattilethume

5 En rakshithaave nin-varavu kaathu kaathu najaan
Eee dhustaloke kashtathakal ethra elkanam
Ninne kanumbol en dhukkam theernnupom

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും
തൻകൃപയിലാശ്രയിക്കും എല്ലാനാളും ഞാൻ
പാടും ഞാൻ എന്നും എന്റെ പ്രിയനെ

1 എന്റെ പ്രിയൻ വാനിൽ നിന്നെഴുന്നള്ളീടുന്ന
മാറ്റൊലി ഞാൻ കേട്ടിടുന്നു നാട്ടിലെങ്ങുമേ
ക്ഷാമം ഭൂകമ്പം അതിനാരംഭം

2 ക്ഷാമത്താലീക്ഷോണി എങ്ങും ക്ഷീണമാകുമ്പോൾ
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്റെ പ്രിയനിൽ
എന്നെ പോറ്റിടും എന്റെ രക്ഷകൻ

3 ഇന്നലെക്കാളിന്നു ഞാനെൻ പ്രിയൻ
നാടിനോടേറ്റം അടുത്തതായതെനിക്കെത്രയാനന്ദം
എന്റെ പ്രിയനെ ഒന്നു കാണുവാൻ

4 ഈ വാരിധിയിൽ വൻതിരയിൽ തള്ളലേറ്റു ഞാൻ
മുങ്ങിടാതെ പ്രിയനെന്റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടിയെൻ നാട്ടിലെത്തുമേ

5 എൻ രക്ഷിതാവേ! നിൻ വരവു കാത്തു കാത്തു ഞാൻ
ഈ ദുഷ്ടലോകെ കഷ്ടതകൾ എത്ര ഏൽക്കണം
നിന്നെക്കാണുമ്പോൾ എൻ ദുഃഖം തീർന്നുപോം.

Download MP3

Comment

  1. Pls pray for my husband to get a new job.

Comments are closed.