Velichathin kathirukal vilangumee samayathu with lyrics & Download MP3
Velichathin kathirukal vilangumee samayathu
Velichamam yahovaye sthuthikkanamavan janam
Iruttozhinjavaniyil thilakkamingudhikkunnu
Velichamam masheehayee vidham nammiludhikkanam
Thiru mukhamathin prebha thelivodu vilasumbol
Irulinte prevruthikal maravidam thirakkidum
Thirumozhi dhivasavum puthiyathay padikkukilk
Sharivare vazhi thetytethirunneedama samshayam
Dhinamathin thudassathil manuvelin mukhambujam
Dharshicha naranoru dhurithavum varikilla
Manamathi thelivodirunnidum samadhanam
Dhivathinodivolam bharichidum manassine
Samasthamam pareekshayum jayichidam krupa moolam
Orikkalumilakatha puramathil kadannidam
Gathiyilla janangaliul kaniyunna maheshane
Karam pidichenne thiru vazhikalil nadathuka
വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണമവൻ ജനം
ഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശീഹയീ വിധം നമ്മിലുദിക്കണം
തിരുമുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ മറവിടം തിരക്കിടും
തിരുമൊഴി ദിവസവും പുതിയതായ് പഠിക്കുകിൽ
ശരിവരെ വഴി തെറ്റാ-തിരുന്നിടാമസംശയം
ദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജം
ദരിശിച്ച നരനൊരുദുരിതവും വരികില്ല
മനമതി തെളിവിനോ-ടിരുന്നിടും സമാധാനം
ദിവസത്തിന്നൊടുവോളം ഭരിച്ചിടും മനസ്സിനെ
സമസ്തമാം പരീക്ഷയുംജയിച്ചിടാം കൃപാമുലം
ഒരിക്കലുമിളകാത്ത പുരമതിൽ കടന്നിടാം
ഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനേ!
കരം പിടിച്ചന്നെ തിരു വഴികളിൽ നടത്തുക.