Yaahe srishty karthave with lyrics & Download MP3

Yaahe srishty karthave with lyrics & Download MP3

 

Yaahe srishty karthave
Marthyane nee orkkan enthullu nadha -Yaahe…
Srishtikalil eattan dhanyatha charthy
Marthyan unnathamam maanam nalkidan -Srishtikalil…
Yaahe…

1 Nin swaroopam nalky manamaya meny
Nin bhujangalalee menenjedthu -Nin swaroopam…
Jeeva shwasameky aathmam pakarnnu
Srushtikalkkadhiparay niyuktharakky -Jeeva…
Yaahe…

2 Divya thejasseky man koodarathil
Ninnalayam theerthu marthyan altharil -Divya…
Sathyathil vishudhiyil aaradhippanum
Ninnishtamee bhoovil nivarthippanum -Sathyathil…
Yaahe…

3 Paapam moolam vanna shaapam pokkidan
Swantha puthrane nee thannu yaagamay -Paapam…
Lokathe nee eattam snehichathinal
nithyamaya reksha njangalkkorukky -Lokathe…
Yaahe…

യാഹേ സൃഷ്ടികർത്താവേ
മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ -യാഹേ…
സൃഷ്ടികളിലേറ്റം ധന്യത ചാർത്തി
മർത്യനുന്നതമാം മാനം നൽകീടാൻ -സൃഷ്ടികളിലേറ്റം…
യാഹേ…

1 നിൻ സ്വരൂപം നൽകിയീമൺമയ മേനി
നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു -നിൻ സ്വരൂപം…
ജീവശ്വാസമൂതി ആത്മം പകർന്നു
സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി -ജീവശ്വാസമൂതി…
യാഹേ…

2 ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽ
നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ -ദിവ്യതേജസ്സേ…
സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും -സത്യത്തിൻ…
യാഹേ…

3 പാപം മൂലം വന്ന ശാപം പോക്കീടാൻ
സ്വന്തപുത്രനെ നീ തന്നു യാഗമായ് -പാപം…
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ
നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി -ലോകത്തെ…
യാഹേ…

Download MP3