Yerushalemen imba veede Eppol njaan with lyrics & Download MP3

Yerushalemen imba veede Eppol njaan with lyrics & Download MP3

 

Yerushalemen imba veede
Eppol njaan vannu cherum
Dharaniyile paadum kedum
Eppol ingozhiyum (2)

1 Bhaktharin bhaagya thalame
Parimala sthalam neeye
Dhukham vichaaram prayathnam
Ninkhalangille

2 Raavum aadhakaaram veyil
Sheethavum angille
Deepa thullyam shudharangu
Shobhicheedunne

3 Ratnangalallo ninmathil
ponnum maanickangal
panthrandu nin vaathikkalum
minnum muthallo

4 Yerusalemin inpa veede
Ennu njaan vannu cherum
Parama raajaawin mahathavam
Arikil- kandeedum

5 Shreshta nada klkaavulum
Thottnagalum ellaaam
Kaattuvaa-ninayillaatha
Koottamaramgal

6 Jeevanadhi impa shabdham
Mevi athinnoote
Povathum eeraaru vruksham
Nilppathum modi

7 Dhootharum angaarthu sadhaa
Swaramdalam paadi
Naadhane kondaatitunna
Gheetham maa modi

8 Yenusalenin adhipanesho
Thirumun njaan sthuthi paadaan
Varum vareyum arikil bhavaan
Erikkennaam naadhaa

യെരുശലേമെൻ ഇമ്പവീടേ
എപ്പോൾ ഞാൻ വന്നു ചേരും
ധരണിയിലെ പാടും
കേടും എപ്പോൾ ഇങ്ങൊഴിയും?(2)

1 ഭക്തരിൻ ഭാഗ്യതലമേ
പരിമള സ്ഥലംനീയേ
ദുഃഖം വിചാരം പ്രയത്നം
നിങ്കലങ്ങില്ലേ!;-

2 രാവും അന്ധകാരം വെയിൽ
ശീതവും അങ്ങില്ലേ!
ദീപതുല്യം ശുദ്ധരങ്ങു
ശോഭിച്ചീടുന്നേ;-

3 രത്നങ്ങളല്ലോ നിന്മതിൽ
പൊന്നു-മാണിക്യങ്ങൾ!
പന്ത്രണ്ടു നിൻ വാതിലുകളും
മിന്നും മുത്തല്ലോ!;-

4 യെരുശലേമിൻ ഇമ്പ വീടെ
എന്നു ഞാൻ വന്നു ചേരും!
പരമരാജാവിൻ മഹത്വം
അരികിൽ-കണ്ടീടും;-

5 ശ്രേഷ്ട നടക്കാവുകളും
തോട്ടങ്ങളും എല്ലാം
കാട്ടുവാനിണയില്ലാത്ത
കൂട്ടമരങ്ങൾ;-

6 ജീവനദി ഇമ്പ ശബ്ദം
മേവി അതിലൂടെ
പോവതും ഈരാറുവൃക്ഷം
നില്പതും മോടി;-

7 ദൂതരും അങ്ങാർത്തുസദാ
സ്വരമണ്ഡലം പാടി
നാഥനെ കൊണ്ടാടിടുന്ന
ഗീതം മാമോടി;-

8 യെരുശലേമിൽ അധിപനീശോ
തിരുമുൻ ഞാൻ സ്തുതി പാടാൻ
വരും വരെയും അരികിൽ
ഭവാൻ ഇരിക്കെണം നാഥാ;-

Download MP3

Comment

  1. please for me.i have been suffering from two autoimmune disease that cause my hair loosing like crazy and iam going through some tough situation .

Comments are closed.