Yeshu nayaka papa shapa nashaka with lyrics & Download MP3

Yeshu nayaka papa shapa nashaka with lyrics & Download MP3

 

Yeshu nayaka papa shapa nashaka
Veendedutha nin jenathin alma dayaka

1 Kandu njanee daivasneham-eesan krusinmel
Pandu njanarinjathillennorthu neerunne
Undeniku nadu melil ennathorkumpol
Vendeniku misraimin nikshepangale

2 Nin varavin lekshyangalumengum kanunne
Jathi-jathiyodu porinnayuthangalal
Vyathi-mulam kethikunnee manavarellam
Kshamavum bhookampavum avidavideyai

3 Anthyakala sampavangalale bhoovanam
Marakayuthangalale loka rashtrangal
Sayudha samarathinai kalamorukunne
Kandhane nin varavinendhu thamasikunne

4 Velli ponnumalla enne veendeduthathe
Nisthulla ninam karunayal kazhukayai
Vasthuthakal varnnyamallathente navinal
Karthan kroosil nirvahicha daiva-nirnnayam

5 Kannu kandittilla vinnin bhavi roopangal
Kelpathilla sworga zion impa-nadhangal
Onnu njanariyunnedhan vasamorkumpol
Mannidam marannu ganamannu-paadume

യേശു നായകാ പാപ ശാപ നാശകാ
വീണ്ടെടുത്ത നിൻ ജനത്തിനാത്മദായകാ

1 കണ്ടു ഞാനീ ദൈവസ്നേഹമീശൻ ക്രൂശിന്മേൽ
പണ്ടു ഞാനറിഞ്ഞതില്ലെന്നോർത്തു നീറുന്നെ
ഉണ്ടെനിക്കു നാടുമേലിലെന്നതോർക്കുമ്പോൾ
വേണ്ടെനിക്കീ മിസ്രയീമിൻ നിക്ഷേപങ്ങളെ;- യേശു…

2 നിൻ വരവിൻ ലക്ഷ്യങ്ങളുമെങ്ങും കാണുന്നേ
ജാതിജാതിയോടു പോരിന്നായുധങ്ങളാൽ
വ്യാധിമൂലം ഖേദിക്കുന്നീ മാനവരെല്ലാം
ക്ഷാമവും ഭൂകമ്പവുമവിടവിടെയായ്;- യേശു…

3 അന്ത്യകാല സംഭവങ്ങളാലെ ഭൂവനം
മാരകായുധങ്ങളാലെ ലോകരാഷ്ട്രങ്ങൾ
സായുധസമരത്തിനായ് കളമൊരുക്കുന്നേ
കാന്തനെ നിൻ വരവിനെന്തു താമസിക്കുന്നു;- യേശു…

4 വെള്ളിപൊന്നുമല്ല എന്നെ വീണ്ടെടുത്തത്
നിസ്തുല നിണം കരുണയാൽ കഴുകയായ്
വസ്തുതകൾ വർണ്യമല്ലതെന്‍റെ നാവിനാൽ
കർത്തൻ ക്രൂശിൽ നിർവ്വഹിച്ച ദൈവനിർണ്ണയം;- യേശു…

5 കണ്ണുകണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപങ്ങൾ
കേൾപ്പതില്ല സ്വർഗ്ഗസീയോൻ ഇമ്പനാദങ്ങൾ
ഒന്നു ഞാനറിയുന്നേതൻ വാസമോർക്കുമ്പോൾ
മന്നിടം മറന്നു ഗാനമന്നുപാടുമേ;- യേശു…

Download MP3