Yeshunaadha neethisurya with lyrics
Yeshunaadha neethisurya ekanam ninnatmadhanam
Dhasarilleesamyathil naadhane
Sarva malozhichu divya dhaanam nalkuka
Innu ninte sannidhiyil vannirikkkum njangale nee
Ninte divyashisham nalki palikka sarva
Maya chintadoorai neekki kakkuka
Aatma dhadhavaya ninne
Soawthamakki theerthiduvaan
Aatmadhaanam njangalil nee nalkuka sarva
Svarthachitham dhoore neekki kakkuka
Ninte snehamarinjittum ninne snehippathinnayi
Snehaheenarayavaril veghame – nitya
Sneharoopanaya ninne kattuka
Nee pozhikkum thenmozhikal
njangal ullilakkiduvan
Param kothi nalkeedenam Daivame ellam
Chaithu nalla dhasarayitheeruvan
യേശു നാഥാ നീതി സൂര്യ ഏകണം നിന്നാത്മദാനം
ദാസരിൽ ഈസമയത്തിൽ നാഥനെ
സർവ്വമാലൊഴിച്ചു ദിവ്യദാനം നല്കുക
ഇന്നു നിന്‍റെ സന്നിധിയിൽ വന്നിരിക്കും ഞങ്ങളെ നീ
നിന്‍റെ ദിവ്യാശിഷം നല്കി പാലിക്ക
സർവ്വമായ ചിന്തദൂരെ നീക്കി കാക്കുക
ആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീർത്തിടുവാൻ
ആത്മദാഹം ഞങ്ങളിൽ നീ നല്കുക
സർവ്വ സ്വാർത്ഥചിത്തം ദൂരെ നീക്കി കാക്കുക
നിന്‍റെ സ്നേഹമറിഞ്ഞിട്ടും നിന്നെ സ്നേഹിപ്പതിന്നായി
സ്നേഹഹീനരായവരിൽ വേഗമെ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക
നീ പൊഴിക്കും തേൻ മൊഴികൾ
ഞങ്ങളുള്ളിലാക്കിടുവാൻ
പാരം കൊതിനല്കീടേണം ദൈവമേ എല്ലാം
ചെയ്തുനല്ല ദാസരായി തീരുവാൻ