Yeshuvin thiru paadhathil with lyrics & Download MP3
Yeshuvin thiru paadhathil irunnu kelkka naam
Thante vishudha vaakyathil nammude jeevanam
Yeshuvin suvishesham divyamam upadesham
Kelkkuka naam kaakkuka naam
Jeevante vaakyangal
Daiva vachanam jeevanum
shakthiyum aakayal
Athma reksha undevanum
ullathil kaikkondal
Athma maranam maarum
neethiyil avar vaazhum (Kelkkuka naam kaakkuka)
Andhanu kazhcha nalkuvan
vachanam njanamay
Sathyathil athu kaakkuvan
swargathin dhaanamam
Ozhiyan nithya naasham
kaalinnoru prekasham (Kelkkuka naam kaakkuka)
Sathya Daivathin bhakthanmar
vachanam kaakkayal
Sal prevruthikku shkathanmar
aakunnu naalkkunaal
Daiva mugha presadham
nithyam avarkkahladham (Kelkkuka naam kaakkuka)
Lokangal avasanikkum
vaanavum illathal
Daiva vaakku premanikum
bhakthanu nithya naam
Vaattam maalinyam naasham
illathoravakasham (Kelkkuka naam kaakkuka)
യേശുവിൻ തിരുപാദത്തിൽ ഇരുന്നു കേൾക്ക നാം
തന്‍റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം
കേൾക്കുക നാം കാക്കുക നാം
ജീവന്‍റെ വാക്യങ്ങൾ
ദൈവവചനം ജീവനും
ശക്തിയും ആകയാൽ
ആത്മ രക്ഷയുണ്ടേവനും
ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മ മരണം മാറും
നീതിയിൽ അവൻ വാഴും;- കേൾക്കുക…
അന്ധന്നു കാഴ്ച നൽകുവാൻ
വചനം മാർഗമാം
സത്യത്തിൽ അതു കാക്കുവാൻ
സ്വർഗ്ഗത്തിൻ ദാനമാം
ഒഴിയാൻ നിത്യ നാശം
കാലിന്നൊരു പ്രകാശം;- കേൾക്കുക…
സത്യദൈവത്തിൻ ഭക്തന്മാർ
വചനം കാക്കയാൽ
സൽപ്രവർത്തിക്കു ശക്തന്മാർ
ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രസാദം
നിത്യം അവർക്കാഹ്ളാദം;- കേൾക്കുക…
ലോകങ്ങൾ അവസാനിക്കും
വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും
ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം
ഇല്ലാത്തോരവകാശം;- കേൾക്കുക…