Yeshuve ninte roopameeyente with lyrics

Yeshuve ninte roopameeyente with lyrics

 

1 Yeshuve ninte roopameeyente
Kannukalkethra saunndaryam
Shishyanakunna enneyum
ninne poleyakkanam muzhuvan

2 Snehamam nine kandavan pinne
Snehikkathe jeevikkumo
Dehippikkanam enne asesham
Sneham nalkenamen prabho

3 Deenakkareyum heenanmareyum
Aswasippippan vannone
Anandannthodu njan ninne pole
Karunnyam cheivannalkuke

4 Dasanepole sevaye cheitha
Deivathin eka jathane
Vasam cheiyenam ie nin vinayam
Enteyullilum nadhane

5 Paapikalude vipareethathe
Ellaam sahicha kunjaade
Kopippaanalla kshamipanulla
Sakthi enikkum nalkuke

6 Thante pithavin hithameppozhum
Modhamodudan chaithone
Ente isthavum daiva
Ishthathinanuroopa makkename

7 Thiruvezhuthu saisavam thottu
Snehichaaranju Yeshuve
Guru nee thanne vachanam
Nanne grahippikka nin shishyane

8 Raathri muhvan prarthichunaruna
Bhakthiyulloru yeshuve
Prarthippanayum unaranayum
Sakthi tharenam Ennume

9 Loka sthanangal sathan maanangal
Verukkum daiva veerane
Eakamam manam thannitten dhanam
Daivam than ennorppikuke

10 Kuosalangalum Upayangalum
Pakaykkum sathya rajave
Sisuvinulla paramarthatha
Ennilum nithyam kakkuke

11 Manusharillam dhoothanmarilum
Athi sundaranayonae
Anudinam nin divya sounnaryam
Ennamodam aakename

1യേശുവേ നിന്‍റെ രൂപമീയെന്‍റെ
കണ്ണുകൾക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും
നിന്നെപ്പോലെയാക്കണം മുഴുവൻ;-

2 സ്നേഹമാം നിന്നെ കണ്ടവൻ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നൽകണം എൻ പ്രഭോ;-

3 ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാൻ വന്നോനെ
ആനന്ദത്തോടു ഞാൻ നിന്നെപ്പോലെ
കാരുണ്യം ചെയ്വാൻ നൽകുകെ;-

4 ദാസനെപ്പോലെ സേവയെചെയ്ത
ദൈവത്തിൻ ഏക ജാതനെ
വാസം ചെയ്യേണം ഈ നിൻ വിനയം
എന്‍റെ ഉള്ളിലും നാഥനേ;-

5 പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നൽകുകേ;-

6 തന്‍റെപിതാവിൻ ഹിതമെപ്പോഴും
മോദമോടുടൻ ചെയ്തോനേ
എന്‍റെ ഇഷ്ടവും ദൈവ
ഇഷ്ടത്തിന്നനുരൂപമാക്കേണമേ;-

7 തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം
നന്നെ ഗ്രഹിപ്പിക്ക നിൻ ശിഷ്യനെ;-

8 രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്ന
ഭക്തിയുള്ളൊരു യേശുവേ
പ്രാർത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ;-

9 ലോകസ്ഥാനങ്ങൾ സാത്താൻ മാനങ്ങൾ
വെറുക്കും ദൈവ വീരനെ
ഏകമാം മനം തന്നിട്ടെൻ ധനം
ദൈവം താൻ എന്നോർപ്പിക്കുകെ;-

10 കൗശലങ്ങളും ഉപായങ്ങളും
പകയ്ക്കും സത്യ രാജാവേ
ശിശുവിനുള്ള പരമാർത്ഥത
എന്നിലും നിത്യം കാക്കുകേ;-

11മനുഷ്യരിലും ദൂതന്മാരിലും
അതിസുന്ദരനായോനെ
അനുദിനം നിൻ ദിവ്യസൗന്ദര്യം
എന്നാമോദമാക്കേണമേ;-