En prana Nadhan ennu varum with lyrics & Download MP3
En prana Nadhan ennu varum
Ennu theerum en vedhanakal
Aakulathil aaswasippan aavasyangalil aasrayippan
Angallatharum illenikku aathma Nadha ee paaridathil
Innihathil ninnilallathilla santhosham jeevithathil
Thingi vingunna sankadavum engum pazhiyum nindhakalum
Priyarellam kai vidumbol prathikoolamay maaridumbol
Prana priya ee eazhayakum praniye neeyum kai vidumo
Nallathallathonnumilla nee nalkum ellam nanmayallo
Nithyatha thannil ethuvolam nee nadathenne nin hitham pol
എൻ പ്രാണനാഥൻ എന്നു വരും
എന്നു തീരും എൻവേദനകൾ
ആകുലത്തിൽ ആശ്വസിപ്പാൻ ആവശ്യങ്ങളിൽ ആശ്രയിപ്പാൻ
അങ്ങല്ലതാരും ഇല്ലെനിക്ക്ആ ത്മനാഥാ ഈ പാരിടത്തിൽ;-
ഇന്നിഹത്തിൽ നിന്നിലല്ലാതില്ല സന്തോഷം ജീവിതത്തിൽ
തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും;-
പ്രിയരെല്ലാം കൈവിടുമ്പോൾ പ്രതികൂലമായ് മാറിടുമ്പോൾ
പ്രാണപ്രിയാ ഈ ഏഴയാകും പ്രാണിയെ നീയും കൈവിടുമോ;-
നല്ലതല്ലാതൊന്നുമില്ല നീ നൽകുമെല്ലാം നന്മയല്ലോ
നിത്യത തന്നിലെത്തുവോളം നീ നടത്തെന്നെ നിൻഹിതംപോൽ;-