Sthuthippin sthuthippin Daiva janame with lyrics & Download MP3
Sthuthippin sthuthippin Daiva janame
Sthuthikalinmel vasikkum priyane
Anudhinam avan cheytha nanmakal
Analpame manam marakkumo
Unarnnu hoshippin swantha janame
Hrudhayam nandhiyal nirenju kaviyatte
Paapa koopathil kidanna naaminnu
Parante vaagdhatha sutharallo
Vilvichavanude gunangal khoshippan
thiranjeduthatham vishudha vamshame
Jaya prebhuvinte krupa labhichathal
Jayathin khoshangal muzhakkidam
Pranate snehathal param prekashikkum
Parishudhanude parama samghame
Karangalil namme vahikkunnon
Dhinam thorum Bharanagal chumakkunnu
Krupayin aathmavil nireyam nammude
Dhurithangal himam pole aliyatte
Parama viliyude viruthinay namme
Vilichavan ennum nadathidum
Vrutha ganagale cherkkuvanay nee
Varunna kaalamingaduthu poyathal
Athinay njangale orukka vegamay
Amen karthave nee varename
സ്തുതിപ്പിൻ സ്തുതിപ്പിൻ ദൈവജനമേ
സ്തുതികളിന്മേൽ വസിക്കും പ്രിയനെ
അനുദിനമവൻ ചെയ്ത നന്മകൾ
അനൽപ്പമേ മനം മറക്കുമോ
ഉണർന്നുഘോഷിപ്പിൻ സ്വന്തജനമേ
ഹൃദയം നന്ദിയാൽ നിറഞ്ഞു കവിയട്ടെ
പാപകൂപത്തിൽ കിടന്ന നാമിന്നു
പരന്‍റെ വാഗ്ദത്തസുതരല്ലോ
വിളിച്ചവനുടെ ഗുണങ്ങൾ ഘോഷിപ്പാൻ
തിരഞ്ഞെടുത്തതാം വിശുദ്ധവംശമേ
ജയപ്രഭുവിന്‍റെ കൃപ ലഭിച്ചതാൽ
ജയത്തിൻ ഘോഷങ്ങൾ മുഴക്കിടാം
പരന്‍റെ സ്നേഹത്താൽ പരം പ്രകാശിക്കും
പരിശുദ്ധനുടെ പരമസംഘമേ
കരങ്ങളിൽ നമ്മെ വഹിക്കുന്നോൻ
ദിനംതോറും ഭാരങ്ങൾ ചുമക്കുന്നു
കൃപയിന്നാത്മാവിൽ നിറയാം നമ്മുടെ
ദുരിതങ്ങൾ ഹിമം പോലെ അലിയട്ടെ
പരമ വിളിയുടെ വിരുതിനായ് നമ്മെ
വിളിച്ചവനെന്നും നടത്തിടും
വൃതഗണങ്ങളെ ചേർക്കുവാനായ് നീ
വരുന്ന കാലമിങ്ങടുത്തുപോയതാൽ
അതിനായ് ഞങ്ങളെ ഒരുക്ക വേഗമായ്
ആമേൻ കർത്താവേ നീ വരണമേ;- സ്തുതി…